കേരള ഹോംസ് പുതിയ സൈറ്റിലേക്ക് മാറിയിരിക്കുന്നു.
അവിടേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
സ്മിത ശ്രീപതി
2009 ഒക്‌ടോബർ 26, തിങ്കളാഴ്‌ച
2009 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച
കേരള ഹോംസ് (ഭാഗം എട്ട്)
ഞാന്‍ പുതിയ ഒരു ബ്ലോഗിലേക്ക് മാറിയിരിക്കുന്നു.അവിടേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അബൂബക്കറിന്റെ വീട്ടില്‍ ഞങ്ങള്‍ കുറെ നേരം സംസാരിച്ചിരുന്നു.വെറും ഒരു മത പുരോഹിതനാണ് അദ്ദേഹം എന്നുള്ള എന്റെ ധാരണ അവിടെ ചെന്നപ്പോഴേ തന്നെ മാറി.അറിവിന്റെ ഒരു വള്ളിക്കുടില്‍ ആയിരുന്നു അദ്ദേഹം.ഷെല്‍ഫില്‍ ഇരിക്കുന്ന പുസ്തകങ്ങള്‍ കണ്ടത് കൊണ്ട് മാത്രമല്ല ഞാന്‍ അങ്ങിനെ വിചാരിച്ചത്.സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ എനിക്കത് മനസ്സിലായി.രാഷ്ട്രീയം സംസാരിച്ചു കൊണ്ടാണ് ഞങ്ങള്‍ തുടങ്ങിയത്.രാജീവ് ഗാന്ധിയുടെ മരണം പൊതു തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ഇനി വരുന്ന പ്രധാന മന്ത്രിക്ക് ബാബരി മസ്ജിദ് പ്രശ്നം ഒത്തുതീര്‍പ്പാകാന്‍ കഴിയുമോ എന്നെല്ലാം അദ്ദേഹം വ്യാകുലപ്പെട്ടു.ഹൈന്ദവ മതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു.ഹിന്ദുവായ എന്നെക്കാളും കൂടുതല്‍ അദ്ദേഹം എന്റെ മതത്തെ കുറിച്ച് പഠിച്ചിരിക്കുന്നു.അന്നത്തെ മാതൃഭുമിയില്‍ വന്ന ശ്രുതികളെയും സ്മൃതികളെയും കുറിച്ചുള്ള ഒരു ലേഖനത്തില്‍ 'ആരണ്യകങ്ങളെ' സ്മൃതിയുടെ കൂട്ടത്തില്‍ എണ്ണിപ്പറഞ്ഞ ലേഖകന് പറ്റിയ അബദ്ധം അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ ഞാന്‍ ഉറപ്പിച്ചു അദ്ദേഹം ജ്ഞാനി തന്നെ.ബി.സി.5000 ത്തിലെ സുമേരിയ സംസ്ക്കാരത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു.വാതില്‍ തുറക്കാന്‍ ഞാന്‍ ആംഗ്യം കാട്ടി.താടി നല്ല പോലെ നീട്ടി വളര്‍ത്തിയ മറ്റൊരു മുസ്‌ലിം പുരോഹിതനായിരുന്നു വന്നത്.
"അസ്സലാമു അലൈക്കും" ആഗതന്‍ മൊഴിഞ്ഞു.
"വ അലൈക്കും സലാം" അബൂബക്കര്‍ തിരിച്ചും.
"ഞാന്‍ അഹമ്മദ് കബീര്‍ .കോഴിക്കോട്ടെ നന്തിയില്‍ നിന്നാണ് വരുന്നത്.ഇവിടെയെത്തിയപ്പോള്‍ നേരം കുറെ വൈകി.പള്ളിയില്‍ കിടക്കാമെന്ന് കരുതി ചെന്നപ്പോള്‍ അവിടെ പൂട്ടി കിടക്കുന്നു.അപ്പുറത്തുള്ള പീടികക്കാരനാണ് നിങ്ങളുടെ വീട് കാണിച്ചു തന്നത്."
"അതിനെന്താ സന്തോഷമേയുള്ളൂ.നമുക്കിന്നു ഇവിടെ കഴിയാം.അകത്തേക്ക് വരൂ "
അകത്തേക്ക് കടന്നപ്പോഴാണ് അയാള്‍ , ഇടതുവശത്ത് കസേരയില്‍ ഇരിക്കുന്ന എന്നെ കണ്ടത്.അബൂബക്കറിനെ കണ്ടു പുഞ്ചിരിച്ച അയാളുടെ മുഖം എന്നെ കണ്ടതും അത്ഭുതത്താല്‍ വലിഞ്ഞു മുറുകി.ഉയര്‍ന്നിരിക്കുന്ന അയാളുടെ പുരികം എനിക്ക് കുറെ സൂചനകള്‍ തന്നു.പുഞ്ചിരിച്ചു കൊണ്ട് കടന്നു വന്ന ഒരു അപരിചിതന്‍ അകത്തിരിക്കുന്ന എന്നെ കണ്ടപ്പോള്‍ എന്തിന് പരിഭ്രമിക്കണം.അയാളെ സംബന്ധിച്ച് ഞാനും ഈ വീട്ടിലെ ഒരു അംഗം തന്നെ.പക്ഷേ അയാളുടെ നോട്ടത്തില്‍ നിന്നും ഞാനൂഹിച്ചു അയാള്‍ അബൂബക്കറിനെ മാത്രം പ്രതീക്ഷിച്ചാണ് വന്നത്.മറ്റൊരാളെയും അവിടെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.അതുകൊണ്ടാണ് എന്നെ കണ്ടപ്പോള്‍ ഇങ്ങിനെ നോക്കുന്നത്. അല്ലെങ്കില്‍ അയാള്‍ക്ക് എന്നെ മുമ്പേ അറിയുമായിരിക്കും.
"ഇതാരാണ്?" എന്നെ ചൂണ്ടി അയാള്‍ ചോദിച്ചു."
"ഇത് മിസ്റ്റര്‍ ശ്രീപതി.പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്.നിങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കൂ. ഞാനൊരു സുലൈമാനി ഉണ്ടാക്കി വരാം."
അയാള്‍ എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു.കൈ കുലുക്കികൊണ്ട് എന്നെ അഭിവാദനം ചെയ്യുന്നുവെങ്കിലും അയാള്‍ എന്നെ രൂക്ഷമായി നോക്കിക്കൊണ്ടിരുന്നു.ഞാന്‍ എന്റെ പതിവ് ശൈലിയില്‍ അയാളെ അടിമുടി വീക്ഷിച്ചു.ഒരു മത പുരോഹിതന്‍ എന്ന് പറയുമ്പോള്‍ മുഖത്ത് ഉണ്ടാവാറുള്ള ഒരു കാരുണ്യ ഭാവം എനിക്കയാളില്‍ കാണാന്‍ കഴിഞ്ഞില്ല.എന്തിനോ ഉള്ള ഒരു പുറപ്പാട് ആ കണ്ണുകളില്‍ നിന്നും ഞാന്‍ വായിച്ചു.ഒരു വേള ആ താടി കൃത്രിമമാണോ എന്ന് പോലും ഞാന്‍ സംശയിച്ചു.വണ്ണം കുറഞ്ഞ ഉയരം കൂടിയ ഈ മനുഷ്യന്‍ കൊലപാതകിയായ രവിയാണോ എന്ന് ഞാന്‍ എങ്ങിനെ ഉറപ്പിക്കും.എന്റെ ഊഹങ്ങളെല്ലാം ശരിയാവണമെന്നില്ലല്ലോ എന്നാലും ഞാന്‍ ചോദിച്ചു.
"താങ്കളുടെ മതഗ്രന്ഥമായ ഖുറാനില്‍ 'ഏതൊരു ആത്മാവും മരണം ആസ്വദിക്കുന്നതാണ്' എന്നൊരു വചനമുണ്ടോ."
ഇത് കേട്ടതും അയാള്‍ ആകെ രോഷാകുലനായി.എന്റെ അടുത്തേക്ക് പാഞ്ഞു വന്നു,എന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുകൊണ്ടു ദേഷ്യത്തില്‍ പറഞ്ഞു
" ഏടാ കഴുതയായി വീട്ടില്‍ നിന്നും പുറപ്പെട്ടാല്‍ കുതിരയായി വീട്ടിലേക്കു തിരിച്ചെത്തുമെന്ന് നീ കരുതിയോ.എന്നാല്‍ അറിഞ്ഞോ നീയാണ് ഇപ്പോള്‍ മരണം ആസ്വദിക്കാന്‍ പോകുന്നത്."
ഇത് പറഞ്ഞതും അയാള്‍ അരയില്‍ നിന്ന് കത്തി വലിച്ചൂരിയതും ഒരിമിച്ചായിരുന്നു.
"എന്നിട്ട് നിങ്ങള്‍ക്കെന്തെങ്കിലും പറ്റിയോ?"
ചായ കുടിച്ച കപ്പ് അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും വാങ്ങി ഞാന്‍ ചോദിച്ചു.
"എന്റെ സ്മിതകുട്ടീ,എനിക്കൊന്നും പറ്റിയില്ല.സെമി കോണ്ടാക്റ്റ് ആണെങ്കിലും സീബുക്കാന്‍ കരാട്ടെ കൊണ്ടുള്ള ഗുണം അവിടെ എനിക്ക് ഉപകാരപ്പെട്ടു."
"എന്നിട്ട് ബാക്കി പറയൂ.പിന്നീട് എന്ത് സംഭവിച്ചു?"
"ഈ സമയം ശബ്ദം കേട്ടു അടുക്കളയില്‍ നിന്ന് അബൂബക്കര്‍ ഓടി വന്നു.എന്നാല്‍ എന്റെ ഇടിയുടെ ആഘാതത്താല്‍ നിലത്ത് വീണു കിടന്നിരുന്ന അയാള്‍ ഉടന്‍ അബൂബക്കറിനെ കണ്ടതും ചാടിയെഴുന്നേറ്റ് കത്തി അദ്ദേഹത്തിന്റെ കഴുത്തില്‍ വെച്ചു.അത് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.പിടിവലിയില്‍ ഇളകിപ്പോകാതിരിക്കാന്‍ താടിയില്‍ അയാള്‍ കൂടെ കൂടെ പിടിക്കുന്നുണ്ടായിരുന്നു.ഞാനൊന്ന് പകച്ചു.അബൂബക്കര്‍ മരണവെപ്രാളത്തില്‍ പിടയുകയാണ്.എന്ത് ചെയ്യും?പെട്ടെന്ന് എനിക്കൊരു ബുദ്ധി തോന്നി.ഞാന്‍ പറഞ്ഞു."
(തുടരും)
ഭാക്കി ഭാഗങ്ങള്‍ എന്റെ പുതിയ ബ്ലോഗിലാണുള്ളത്
പുതിയ ബ്ലോഗിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

2009 ഒക്‌ടോബർ 22, വ്യാഴാഴ്‌ച
കേരള ഹോംസ് (ഭാഗം ഏഴ്)
ഖുറാന്റെ മലയാള പരിഭാഷ ഞാന്‍ എടുത്തു.അതിലെ മൂന്നാമത്തെ അദ്ധ്യായത്തിലെ 185 വചനത്തിന്റെ അര്‍ത്ഥം ഇങ്ങിനെയാണ്."ഏതൊരു ആത്മാവും മരണം ആസ്വദിക്കുന്നതാണ്" "ഇനിയൊട്ടും ആലോചിക്കാനില്ല ഞാന്‍ പോകുന്നു.സ്മിതേ,നീ വാതിലടച്ചോ"
വസ്ത്രം മാറ്റി അദ്ദേഹം പുറത്തിറങ്ങി.എന്ത് സംഭവിക്കുമെന്ന ആകാംക്ഷയും അദ്ദേഹത്തിന് എന്തെങ്കിലും അപകടം പിണയുമോ എന്ന ഭയവും മൂലം എനിക്കന്ന് ഉറങ്ങുവാനെ കഴിഞ്ഞില്ല.പുലരാന്‍ നേരം ഒന്ന് മയങ്ങിയപ്പോഴാണ് അദ്ദേഹം എത്തിയത്.ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.
"എന്തായി?"
"എന്റെ നിഗമനം ശരിയായിരുന്നെങ്കില്‍ ഇന്ന് ഉച്ചക്ക് മുമ്പ് തന്നെ രവിയെന്ന ആ ബുദ്ധിമാനായ കൊലയാളിയെ പോലീസ് പിടിച്ചിരിക്കും.വിശദമായെല്ലാം പിന്നെ പറയാം.ഒരു പോള കണ്ണടച്ചിട്ടില്ല.നല്ല ക്ഷീണമുണ്ട്.ഞാനൊന്നുറങ്ങട്ടെ".
പത്തു മണിയായിട്ടും അദ്ദേഹം എഴുന്നേറ്റിരുന്നില്ല.വിളിക്കേണ്ട എന്ന് ഞാന്‍ വിചാരിച്ചതെങ്കിലും പോലീസ് കമ്മീഷണറുടെ ഫോണ്‍ വന്നത് കൊണ്ട് ഞാന്‍ അദ്ദേഹത്തെ വിളിച്ചു.അഞ്ചു മിനിറ്റ് നേരം അവര്‍ സംസാരിച്ചു.വിനയത്തോടെയുള്ള അദ്ദേഹത്തിന്റെ പുഞ്ചിരി കണ്ടപ്പോള്‍ കമ്മീഷണര്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണെന്ന് മനസ്സിലായി.ഫോണ്‍ വെച്ചിട്ട് അദ്ദേഹം പറഞ്ഞു.
"സ്മിതേ, കടുപ്പത്തില്‍ ഒരു ചായ.സൂര്യനായ രവിയിപ്പോള്‍ തടവ് മുറിയിലെ ഇരുട്ടിലാണ്."
"എങ്ങിനെ അയാളെ പിടികൂടി?"
"ആദ്യം ചായ.പിന്നെ വിവരണം".
ചായ കുടിച്ചു കൊണ്ടിരിക്കേ അദ്ദേഹം പതുക്കെ പറഞ്ഞുതുടങ്ങി.

കേരള ഹോംസ് (ഭാഗം ആറ്)
"സ്മിതാ, സൂര്യന്റെ പര്യായ പദങ്ങള്‍ എന്തെല്ലാമാണ്?"
"എന്ത് പറ്റി ഇപ്പോള്‍ പര്യായം പഠിക്കുകയാണോ?സൂര്യന് അര്‍ക്കന്‍,ഭാസ്ക്കരന്‍,ദിവാകരന്‍ ......"
"അപ്പോള്‍ രവിയോ?"ഇടയ്ക്കു കയറി അദ്ദേഹം ചോദിച്ചു.
"അതും സൂര്യന്റെ പര്യായം തന്നെ"ഞാന്‍ പറഞ്ഞു.
"ഞാന്‍ എന്ത് വിഡ്ഢിയാണ് മോളേ.മലയാളത്തില്‍ ബിരുദാനന്തര ബിരുദം എടുത്ത എഴുത്തുകാരി കൂടിയായ എന്റെ ഭാര്യയോടു എനിക്കിത് ആദ്യം ചോദിക്കാമായിരുന്നു"
"അതിനിപ്പോള്‍ എന്ത് പറ്റി?"
"അതല്ല ivar - the sun എന്നത് ഒരു പ്രഹേളികയൊന്നും ആയിരുന്നില്ല. ivar എന്നത് തിരിച്ചിട്ടാല്‍ ravi ആകും എന്ന് ഏത് കുട്ടിക്കും അറിയാം.എന്നാലും അത് സൂര്യനുമായി ബന്ധപ്പെട്ടു നില്‍ക്കുന്നത് അബൂബക്കറിന്റെ വിവരണവും കൂടിയായപ്പോള്‍ ആണ് എനിക്ക് ബോധ്യപ്പെട്ടത്.ഞാന്‍ എന്തൊരു മണ്ടന്‍.അല്ലേ സ്മിതേ..."
"അത് ശരി ! അപ്പോള്‍ രവി എന്ന് പേരുള്ള ഒരാളാണ് ഈ കൊലപാതങ്ങള്‍ നടത്തുന്നത് . എന്ത് കൊണ്ടാണ് അയാള്‍ സ്വന്തം പേര് വെച്ച് കൊലപാതങ്ങള്‍ നടത്തുന്നത്"
"ഒരു പക്ഷെ 'രവിയും' 'സൂര്യനും' എല്ലാം രാധികയുടെയും രവിയുടെയും ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടാവും.അത് നമ്മുടെ വിഷയമല്ല.ഇപ്പോള്‍ അബൂബക്കറിന്റെതാണ് നിലവിലെ പ്രശ്നം."
"കത്തുകളിലെ സൂചന മറ്റു രണ്ടു പേര്‍ക്കും മനസ്സിലായിരുന്നില്ല.ഒരു പക്ഷെ അതാവും അബൂബക്കറിനോട് 'അവര്‍ക്ക് പ്രയോഗിക്കുവാന്‍ കഴിയാത്ത ബുദ്ധി നിങ്ങള്‍ പ്രയോഗിക്കുക' എന്ന് പറഞ്ഞത്."
"മോളേ സ്മിതേ , അതാകാം അല്ലായിരിക്കാം. അത് വിട്ടു കളയൂ ഈ കോഡില്‍ നിന്നും നിനക്കെന്തു മനസ്സിലായി?"

" കഴിഞ്ഞ കത്തില്‍ 'സരിഗമ'എഴുതിയപ്പോളും ഇതിലെ 'സുഹൃത്തേ'എന്നെഴുതിയപ്പോഴും രണ്ടിന്റേയും 'സ'എന്നക്ഷരം മുകളിലേക്ക് വളഞ്ഞാണ് ഇരിക്കുന്നത്"
"രണ്ടും ഒരാളാണ് നടത്തിയത് എന്ന് വ്യക്തമായിരിക്കെ,പിന്നെ അതിനെ ചൊല്ലി ഇത്ര ആലോചിക്കാന്‍ എന്ത്.കത്ത് വിടൂ.അതിലെ രഹസ്യ സന്ദേശമാണ് വിഷയം."
ഞാന്‍ വലിയ ബുദ്ധിമതി പോലെ കണ്ടെത്തിയതിന് അദ്ദേഹം തീരെ പ്രാധാന്യം കൊടുത്തില്ല.

"എന്നാല്‍ പിന്നെ നിങ്ങള്‍ തന്നെ പറയൂ" എനിക്കല്‍പ്പം ദേഷ്യം വരാതിരുന്നില്ല.
"ചൂടാകല്ലേ പ്രിയേ,ഇവിടെ 3:185 എന്നത് ഒരു പക്ഷെ ഒരു പുസ്തകത്തെ കുറിച്ചായിരിക്കും സൂചിപ്പിക്കുന്നത്"
"ശരിയാ.ആ പുസ്തകത്തിലെ മൂന്നാമത്തെ അദ്ധ്യായത്തില്‍ 185 മത്തെ പേജ് എന്നാവും"
എന്റെ ദേഷ്യം മാറി ഒരു ഉണര്‍വ് വന്നപോലെ.
"വിഡ്ഢിത്തം പറയല്ലേ എന്റെ പൊന്നേ..അദ്ധ്യായം പറഞ്ഞാല്‍ പിന്നെ പേജ് നമ്പറിന്റെ ആവശ്യമുണ്ടോ?അല്ലെങ്കില്‍ പേജ് നമ്പര്‍ പറഞ്ഞ സ്ഥിതിക്ക് അദ്ധ്യായത്തിന് എന്ത് പ്രസക്തി അത് മാത്രമല്ല.എല്ലാവരുടെ കയ്യിലുള്ള പുസ്തകങ്ങളില്‍ പേജ് നമ്പര്‍ വ്യത്യാസം വരില്ലേ"
പോയ ദേഷ്യത്തെ മുഖത്ത് വീണ്ടും വരുത്തി ഞാന്‍ മുഖം കയറ്റി പിടിച്ചിരുന്നു.പിന്നെ പതിഞ്ഞ സ്വരത്തില്‍ ഇങ്ങിനെ പറഞ്ഞു.
"ഒരു പക്ഷെ എല്ലാവരുടെയും കയ്യിലുള്ള ഒരു പുസ്തകമാവും.അപ്പോള്‍ പേജ് നമ്പര്‍ ഒന്നാകാന്‍ സാദ്ധ്യതയില്ലേ"
" അത് കലക്കി മോളേ . ഇപ്പോള്‍ നിനക്ക് നൂറില്‍ നൂറ് മാര്‍ക്ക്" എനിക്ക് ആത്മവിശ്വാസം കൂടി.ഞാന്‍ തുടര്‍ന്നു.
"ഒരു പക്ഷെ അതൊരു ബൈബിളാണെങ്കിലോ.മൂന്നാമത്തെ സുവിശേഷത്തിലെ 185 മത്തെ വചനം എന്നാവും ഉദ്ദേശിച്ചിരിക്കുക."
സെന്റ് തോമാസ് സ്കൂളിലും ലിറ്റില്‍ ഫ്ലവര്‍ കോളേജിലും പഠിച്ചവളായ എന്നോടാണോ കളി എന്ന ഭാവത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.
"വെല്‍ഡണ്‍! മോളേ . ഇപ്പോള്‍ നീ പുരോഗമിക്കുന്നുണ്ട്. പക്ഷെ ബുദ്ധിയോടൊപ്പം യാഥാര്‍ത്ഥ്യ ബോധവും കൂടി ചേര്‍ക്കണം.ഏത് സുവിശേഷത്തിലാണ് നൂറില്‍ കൂടുതല്‍ വചനങ്ങള്‍ ഉള്ളത്.ക്രിസ്ത്യാനികളുടെ സ്കൂളില്‍ പഠിച്ചത് കൊണ്ടായില്ല.ബൈബിള്‍ ഒന്ന് വായിച്ചു നോക്കണം."
ഇതൊന്നും കേട്ടിട്ട് ഞാന്‍ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല.
"ഒരു പക്ഷെ അത് വല്ല അപ്പോസ്തല ലേഖനമാവും അല്ലെങ്കില്‍ പഴയ നിയമത്തിലെ....."
" നോ.നോ.നെവെര്‍ .സംഗീത അദ്ധ്യാപികയായ സുമതി ടീച്ചര്‍ക്ക് വന്നത് സംഗീതവുമായി ബന്ധപ്പെട്ട സൂചനയായിരുന്നു.രാധികയുടെ മരണത്തിനു മുന്‍പ് വന്ന കത്തിലെ രഹസ്യ സന്ദേശത്തെ കുറിച്ച് നീ പത്രത്തില്‍ വന്നത് ഓര്‍ക്കുന്നില്ലേ.ഒരു പാട് ടെലിഫോണ്‍ നമ്പറുകള്‍ ആയിരുന്നു അത്.ആ നമ്പറുകള്‍ ഇംഗ്ലീഷ് ആല്‍ഫബറ്റിലെ ഓരോ അക്ഷരത്തെയും ആണ് പ്രതിനിധാനം ചെയ്തിരുന്നതെന്ന് പോലീസിന് പിന്നീടാണ് മനസ്സിലായത്."
"എങ്കില്‍ പിന്നെ ഇതെന്താവും"
"മുസ്‌ലിം പുരോഹിതനായ ഇദ്ദേഹത്തിന്റെ വേദഗ്രന്ഥം ഖുറാന്‍ അല്ലേ ? അതില്‍ പത്തിരുന്നൂറോളം വചനങ്ങളുള്ള അദ്ധ്യായം ഞാന്‍ വായിച്ചതായി എനിക്കോര്‍മയുണ്ട്.നീയാ ഷെല്‍ഫില്‍ നിന്ന് ഖുറാന്‍ മലയാള പരിഭാഷ എടുക്കൂ.അതില്‍ മൂന്നാമത്തെ അദ്ധ്യായത്തിലെ 185 മത്തെ വചനം നോക്കൂ."

2009 ഒക്‌ടോബർ 21, ബുധനാഴ്‌ച
കേരള ഹോംസ് (ഭാഗം അഞ്ച്)
"റമദാന്‍ മാസമായത് കൊണ്ട് രാത്രിയില്‍ പള്ളിയില്‍ പ്രത്യേക നമസ്ക്കാരം ഉണ്ടാവും.അന്നും പതിവ് പോലെ നമസ്ക്കാരം കഴിഞ്ഞു മടങ്ങുമ്പോള്‍ പള്ളിയുടെ കിഴക്കേ ഭാഗത്ത് താമസിക്കുന്ന ഭാസ്ക്കരന്റെ വീടിന് വടക്കുവശം ഒരു കരച്ചില്‍ കേട്ടു.ഒരു സ്ത്രീയുടെയായിരുന്നു ആ ശബ്ദം.എന്തെങ്കിലും ആപത്ത് പറ്റിയിട്ടുണ്ടാവുമെന്നു കരുതി ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ വണ്ണം കുറഞ്ഞ ഉയരത്തിലുള്ള ഒരു മനുഷ്യന്‍ കത്തി കൊണ്ട് ഒരാളെ കുത്തുന്നതാണ് കണ്ടത്. രവീ ! വേണ്ട രവീ....എന്ന് ആ സ്ത്രീ കരഞ്ഞു പറയുന്നുണ്ട്.വേറെയും എന്തെക്കൊയോ കരച്ചിലിനിടയില്‍ പറയുന്നുണ്ടെങ്കിലും എനിക്ക് മനസ്സിലായില്ല.എഴുന്നേറ്റു നിന്ന അയാള്‍ വീണ്ടും കുമ്പിട്ടു നിന്ന് രണ്ടു മൂന്ന് പ്രാവശ്യം ആ സ്ത്രീയെ കുത്തി.പൊടുന്നനെ അയാള്‍ ചാടിയെഴുന്നേറ്റു അപ്പുറത്ത് വെച്ചിരുന്ന മോട്ടോര്‍ ബൈക്കില്‍ കയറി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു..."
"വണ്ടിയുടെ നമ്പര്‍ ശ്രദ്ധിച്ചിരുന്നോ?" ഇടയ്ക്കു കയറി ഞാന്‍ ചോദിച്ചു.
"ഇല്ല. നല്ല ഇരുട്ടായിരുന്നു.മാത്രമല്ല ഞാന്‍ ആകെ തരിച്ചു പോയി."
"അയാളുടെ മുഖം നിങ്ങള്‍ കണ്ടിരുന്നോ?" അദ്ദേഹം ചോദിച്ചു.
"ഇല്ല.കാരണം അയാള്‍ എനിക്ക് പുറം തിരിഞ്ഞാണ് നിന്നിരുന്നത് എങ്കിലും,വണ്ടിയില്‍ കയറുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു.താടിയും മീശയും അയാള്‍ക്കില്ലായിരുന്നു. വണ്ടി തിരിച്ച് എതിര്‍വശത്തേക്ക് വന്നപ്പോള്‍ അതിന്റെ ഹെഡ് ലൈറ്റ് എന്റെ മുഖത്തേക്ക് അടിച്ചു.അല്‍പ്പ നേരം അയാള്‍ വണ്ടി റൈസ് ചെയ്തതിനു ശേഷം വേഗത്തില്‍ ഓടിച്ചു പോയി.എന്റെ കണ്ണാകെ മഞ്ഞളിച്ചു"
" പിന്നെ നിങ്ങള്‍ എന്ത് ചെയ്തു?" വീണ്ടും അദ്ദേഹം.
"ഒരു നിനിഷം എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.എന്നാലും നിലത്തു കിടക്കുന്ന ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് ഞാന്‍ ചെന്നു."
"പെണ്‍കുട്ടിയാണെന്ന് നിങ്ങള്‍ക്ക് എങ്ങിനെ മനസ്സിലായി."വീണ്ടും അദ്ദേഹത്തിന്റെ ചോദ്യം.
"പെണ്‍കുട്ടിയാണെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായിരുന്നില്ല.അടുത്ത് ചെന്നപ്പോള്‍ ആണ് അറിഞ്ഞത്.പിന്നീടാണ് മനസ്സിലായതെങ്കിലും ഇപ്പോള്‍ പറഞ്ഞന്നെയുള്ളൂ."
" കുഴപ്പമില്ല ഞാന്‍ ചോദിച്ചെന്നേയുള്ളൂ.തുടര്‍ന്നോളൂ " അദ്ദേഹം ക്ഷമാപണം പോലെ മൊഴിഞ്ഞു. "ആ കുട്ടിയുടെ അടുത്ത് ചെന്നപ്പോള്‍ എനിക്ക് ആ മുഖം നല്ല പരിചയം പോലെ തോന്നിച്ചു.പിന്നെ ഞാനൊന്നും ആലോചിച്ചില്ല.ആ മുഖം ആരുടെതെന്ന് ചിന്തിക്കാനും ശ്രമിച്ചില്ല.വേഗം വീട്ടിലേക്ക് ഓടിപ്പോയി.പക്ഷെ പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് മരണപ്പെട്ടത് ആരെന്നു മനസ്സിലായത്.ടെലിഫോണ്‍ ബൂത്തിലിരിക്കുന്ന പെണ്‍കുട്ടിയായിരുന്നു അത്.ഭാസ്ക്കരന്റെ മകള്‍ രാധിക"
"നിങ്ങളെന്ത്കൊണ്ടിത് പോലീസിലറിയിച്ചില്ല"അദ്ദേഹം.
"പേടിച്ചിട്ടായിരുന്നു സാര്‍"
"അപ്പോള്‍ ഈ കത്ത് കിട്ടിയപ്പോഴാണ് ഇങ്ങിനെയൊരു സംഭവത്തെ കുറിച്ച് പറയാമെന്ന് വെച്ചത്.അല്ലേ"
"അല്ല സാര്‍.ആ സംഭവം അധികാരികളെ അറിയിക്കണമെന്ന് ശക്തമായി എന്റെ മനസ്സ് പറയുന്നുണ്ടായിന്നു.ഈ എഴുത്ത് അതിനു കൂടുതല്‍ പ്രചോദനം നല്‍കി എന്ന് മാത്രം"
" പക്ഷെ നിങ്ങള്‍ അപ്പോള്‍ തന്നെ ഈ വിവരം പോലീസില്‍ അറിയിച്ചിരുന്നെങ്കില്‍ പ്രതിയെ പിടിക്കാമായിരുന്നു.മാത്രമല്ല.പാവപ്പെട്ട ഒരു അദ്ധ്യാപികയെ മരണത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു.ആട്ടെ.ഈ കത്ത് എവിടെ നിന്നാണ് കിട്ടിയത്?"
"ഇന്നലെ രാത്രി ഒരാള്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു.ഒരു പ്രത്യേക രീതിയിലാണ് അയാള്‍ സംസാരിച്ചിരുന്നത്.മുമ്പ് ഉണ്ടായിരുന്നവര്‍ നിര്‍ബന്ധ തടസ്സങ്ങളായിരുന്നു.പക്ഷെ നിങ്ങള്‍ ഭാവിയില്‍ എനിക്കൊരു തടസ്സമാകും.അത് കൊണ്ട് അവര്‍ക്ക് പ്രയോഗിക്കുവാന്‍ കഴിയാത്ത ബുദ്ധി നിങ്ങള്‍ പ്രയോഗിക്കുക.വാതില്‍ തുറന്നു നോക്കൂ.എന്നും പറഞ്ഞു ഫോണ്‍ വെച്ചു.ഭയം കൊണ്ട് ഞാന്‍ അപ്പോള്‍ വാതില്‍ തുറന്നില്ല.നേരം വെളുത്തപ്പോള്‍ തുറന്നു.അപ്പോഴാണ് ഈ എഴുത്ത് അവിടെ കണ്ടത്.അപ്പോള്‍ തന്നെ ഇങ്ങോട്ട് പോന്നു.അഞ്ച് നേരം നമസ്ക്കരിക്കുന്ന ഒരു മുസ്ലിമാണ് ഞാന്‍.കളവു പറയില്ല.ഏത് കോടതിയിലും ഞാന്‍ കണ്ടതെല്ലാം പറയാം.അത് കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നത്.ചാവക്കാട്ടെ ഗള്‍ഫുകാരന്റെ മരണത്തെ കുറിച്ച് നിങ്ങളന്വേഷിച്ചതും കുറ്റവാളിയെ പിടിച്ചതുമെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്."
"ഓ.കെ.മിസ്റ്റര്‍ അബൂബക്കര്‍.നിങ്ങള്‍ ഇപ്പോള്‍ പൊയ്ക്കോളൂ.ഇന്ന് രാത്രി താങ്കളുടെ വീട്ടിലേക്ക് ഞാന്‍ വരാം.നമുക്കിന്ന് ഒരുമിച്ചുറങ്ങാം"
അയാള്‍ പോയിക്കഴിഞ്ഞതിനു ശേഷം അദ്ദേഹം ആ എഴുത്തും പിടിച്ച് അങ്ങിനെ തന്നെ കുറെ നേരം ഇരുന്നു.ഞാന്‍ വസ്ത്രങ്ങള്‍ എല്ലാം ഇസ്തിരിയിട്ട് വരുമ്പോഴും അദ്ദേഹം ആ ഇരിപ്പ് തന്നെയാണ്.പെട്ടെന്ന് അദ്ദേഹം ചോദിച്ചു.

2009 ഒക്‌ടോബർ 20, ചൊവ്വാഴ്ച
കേരള ഹോംസ് (ഭാഗം നാല്)
രാധികയും സുമതി ടീച്ചറും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു.രാധികയ്ക്ക് ഏതോ ചെറുപ്പക്കാരനുമായി ബന്ധമുണ്ടായിരുന്നു.മെലിഞ്ഞ്,ഉയരം കൂടിയ അയാളെ ഒരു വട്ടം കോളേജിലെ പ്യൂണ്‍ കണ്ടിരുന്നു.ക്ലീന്‍ ഷേവ് ചെയ്ത ആ മുഖം ശരിക്കും ഓര്‍മിക്കുവാന്‍ കഴിയുന്നില്ലായെങ്കിലും അയാള്‍ ആ കോളേജിലെ വിദ്യാര്‍ത്ഥിയല്ല എന്ന കാര്യത്തില്‍ പ്യൂണിന് സംശയം ഇല്ല.ഇതെല്ലാം പത്രത്തില്‍ വന്ന വാര്‍ത്തകളായിരുന്നു.ഈ കൊലപാതകങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്ന് രണ്ട് ദിവസം പത്രങ്ങളില്‍ വന്നിരുന്നുവെങ്കിലും പിന്നീടത് ശ്രദ്ധിക്കപ്പെടാതെ പോയി.കാരണം ആയിടക്കാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒരു ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.പിന്നീട് പത്രം മുഴുവന്‍ രാജ്യത്തെ നടുക്കിയ ആ മഹാ ദുരന്തത്തെ കുറിച്ചുള്ള വാര്‍ത്തകളാല്‍ നിറഞ്ഞു.രാധിക-സുമതി ടീച്ചറുടെ ഘാതകന് ഈ അവസരം ശരിക്കും പ്രയോജനപ്പെട്ടു.ആരും അതിനെ കുറിച്ച് പിന്നീട് അന്വേഷിച്ചില്ല.അങ്ങിനെയിരിക്കെ ജൂണ്‍ മാസത്തിലെ മഴയുള്ള ഒരു സായാഹ്നത്തില്‍ ഒരു മുസ്‌ലിം പുരോഹിതന്‍ ഞങ്ങളുടെ വീട്ടിലേക്ക് കയറി വന്നു.
"സാറുണ്ടോ ഇവിടെ?"
"ഉണ്ടല്ലോ,കയറിയിരിക്കൂ."
ആഗതനെ സ്വീകരിച്ച് ഇരുത്തുമ്പോഴേയ്ക്കും അദ്ദേഹവും വന്നു.ഞാന്‍ ചായയുമായി വരുമ്പോള്‍ അവരുടെ സംഭാഷണം പകുതിയായിരുന്നു.അയാളാകെ പരിഭ്രമിച്ചിരിക്കുകയാണെന്ന് ഒറ്റ നോട്ടത്തിലറിയാം.കീശയില്‍ നിന്നും ഒരു എഴുത്ത് എടുത്ത് അയാള്‍ അദ്ദേഹത്തിന് നീട്ടി."ഇതാണ് സാര്‍ ഞാന്‍ പറഞ്ഞ എഴുത്ത്.എനിക്കൊന്നും മനസ്സിലാവുന്നില്ല."അദ്ദേഹം അത് വായിച്ചു,ഒപ്പം ഞാനും.കയ്യക്ഷരം കണ്ടപ്പോള്‍,സുമതി ടീച്ചര്‍ക്ക് വന്ന എഴുത്തും ഈ എഴുത്തും ഒരാളാണ് എഴുതിയത് എന്ന് എനിക്ക് മനസ്സിലായി.മരണത്തിന്റെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു.ഈ പുരോഹിതനും ഒരു പക്ഷെ മരണപ്പെട്ടേക്കാം.എഴുത്ത് ഇപ്രകാരമായിരുന്നു.
സുഹൃത്തേ-3:185
ivar - the sun
അദ്ദേഹം അത് മടക്കി പോക്കറ്റിലിട്ടു.എന്നിട്ട് പറഞ്ഞു.
"അബൂബക്കര്‍ എന്നല്ലേ പേര് പറഞ്ഞത്"
"അതെ സാര്‍.ഞാന്‍ ഇവിടെയുള്ള ജുമാഅത്ത് പള്ളിയിലാണ് ജോലി ചെയ്യുന്നത്"
"ആട്ടെ ,അബൂബക്കര്‍ ആ സംഭവം ഒന്നുകൂടി പറയൂ..എന്റെ ഭാര്യയും കൂടി കേള്‍ക്കട്ടെ.എനിക്കാണെങ്കില്‍ ഒരു വട്ടം കൂടി കേള്‍ക്കുകയാണെങ്കില്‍ കൂടുതല്‍ ഉപകാരമാവും"
അബൂബക്കര്‍ തുടങ്ങി.

2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച
കേരള ഹോംസ് (ഭാഗം മൂന്ന്)
"കഴിഞ്ഞ ആഴ്ച്ച ടെലിഫോണ്‍ ബൂത്തില്‍ ജോലി ചെയ്തിരുന്ന രാധികയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത് നിനക്കോര്‍മ്മയില്ലേ ?മുന്നറിയിപ്പ് തന്നതിന് ശേഷം ദാരുണമായി കൊലപ്പെടുത്തിയത്"
"ശരിയാണ്.ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു.സിനിമയിലെല്ലാം കാണുന്നത് പോലെ ഒരുപാട് രക്ഷാ കവചങ്ങളെ ഭേദിച്ച് ഉദ്ദേശിച്ച ആളെ കൊള്ളുന്ന രീതി."
"പക്ഷേ,ഇവിടെ സ്ഥിതി വ്യത്യസ്തമാണ് സമയവും സന്ദര്‍ഭവും വിവരിച്ചിട്ടില്ല.മരണം വരുന്നു എന്ന ഒരു മുന്നറിയിപ്പ് മാത്രം.അതും ഒരു കോഡ് ഭാഷയില്‍."
"ആരാണ് ഇത് തന്നത്?"
" ഗാന്ധിജി കോളേജിലെ മ്യൂസിക് ടീച്ചര്‍ ഇല്ലേ ഒരു സുമതി നായര്‍ അവര്‍ ഇന്നലെ ബസ് സ്റ്റാന്റില്‍ വെച്ച് തന്നതാണ്.ആകെ പേടിച്ചിരുന്നു അവര്‍.ഒരു പാട് പറയാനുണ്ട്,നാളെ കാണാം,പോലീസിനെ അറിയിക്കരുത് എന്നും പറഞ്ഞു.ആ ടീച്ചര്‍ക്ക് ഈ നാട്ടിലുള്ള വിലയും നിലയും അറിയാമല്ലോ.ഇത്തരത്തിലുള്ള ഒരു കേസ് അവരുടെ ഭാവിയെ ബാധിക്കും എന്ന് ഭയപ്പെട്ടിട്ടുണ്ടാവും."
ശരിയാണ് സുമതി ടീച്ചറുടെ ഒരു കുലീന കുടുംബമാണ്.ഒപ്പം പ്രതാപികളും.അങ്ങിനെയുള്ള ഈ കേസിന്റെ സ്വകാര്യത കാത്ത്സൂക്ഷിക്കുന്നത് മൂലം അവരുടെയും അവര്‍ പഠിപ്പിച്ചിരുന്ന കോളേജിന്റെയും പേരുകള്‍ ഇവിടെ മാറ്റിയെഴുതുന്നതിന്റെ കാരണം നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.
അന്ന് രാത്രി മുഴുവന്‍ അദ്ദേഹം ഇതിനെ കുറിച്ച് തന്നെ ചിന്തിച്ചിരുന്നു.സന്ദേശം വായിക്കാന്‍ കഴിഞ്ഞെങ്കിലും ' ivar - the sun ' എന്നത് അദ്ദേഹത്തിന് മനസ്സിലായില്ല.ഒരു പക്ഷേ പകല്‍ വെളിച്ചത്തില്‍ ടീച്ചറെ കൊല്ലുമെന്നായിരിക്കും the sun എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുകയെന്ന എന്റെ അഭിപ്രായം അദ്ദേഹത്തിന് സ്വീകാര്യമായില്ല.മാത്രമല്ല നേരം വെളുത്തപ്പോള്‍ എന്റെ അഭിപ്രായം ശരിയല്ല എന്ന് മനസ്സിലായി.കാരണം രാത്രിയുടെ ഇരുട്ടില്‍ തന്നെ സുമതി ടീച്ചര്‍ കൊല്ലപ്പെട്ടിരുന്നു.
അദ്ദേഹത്തിന് വളരെയധികം വിഷമമുണ്ട്,മുന്നറിയിപ്പ് കിട്ടിയിട്ടും ടീച്ചറെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ' ivar - the sun ' ഒരു പിടികിട്ടാത്ത ചോദ്യമായി അവശേഷിച്ചു. ടെലിഫോണ്‍ ബൂത്തിലെ രാധികയുടെ കൊലപാതകവും സുമതി ടീച്ചറുടെ കൊലപാതകവും ഒരാളാണ് നടത്തിയത് എന്നും ഒരേ രീതിയിലുള്ളതാണ് എന്നും പോലീസ് അന്വേഷണത്തില്‍ നിന്നും മനസ്സിലായി.എങ്കിലും ആരാണോ എന്താണോ എന്നെന്നും അവര്‍ക്ക് മനസ്സിലായില്ല.കൊല്ലപ്പെട്ട രണ്ടുപേരും ഒരേ കോളജിലായിരുന്നു എന്നത് കൊണ്ട് പോലീസ് ആ വഴിക്ക് അന്വേഷണം നടത്തി.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)