ആ എഴുത്തും പിടിച്ച് അദ്ദേഹം കുറെ നേരമ ചിന്തിച്ചിരുന്നു.ഞാനും ആ എഴുത്തൊന്നു കണ്ണോടിച്ചു. വടക്കേ ഇന്ത്യയിലെ ഏതോ ഒരു ഭാഷയിലെ ഗാനം മലയാളത്തില്‍ എഴുതിയതായിരിക്കാമെന്നാണ് ഞാന്‍ വിചാരിച്ചത്.എത്ര വായിച്ചിട്ടും എനിക്കതില്‍ നിന്ന് ഒന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല.ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.
"ഇതെന്താണ്?എവിടെ നിന്നും കിട്ടി?എനിക്കൊന്നും മനസ്സിലായില്ല"
"സ്മിതേ! സപ്ത സ്വരങ്ങള്‍ നാലോ അതോ ഏഴോ?"
ഇപ്പോഴും ഇങ്ങിനെയാണ് അദ്ദേഹം.ഏതെങ്കിലും കേസില്‍ മുഴുകിയിരിക്കുമ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം വ്യത്യസ്തമായ ഉത്തരങ്ങളാണ് വരിക.പക്ഷെ,അനവസരത്തിലുള്ള അത്തരം ഉത്തരങ്ങളുടെ പൂര്‍ണത ആ കേസിന്റെ അന്ത്യത്തില്‍ വ്യക്തമാവും.ഇതെല്ലാം അറിയാവുന്നത് കൊണ്ട് എനിക്കൊട്ടും അത്ഭുതം തോന്നിയില്ല.
"സംശയമെന്ത്.പേരില്‍ തന്നെ ഉത്തരം ഉണ്ടല്ലോ.ഏഴ്തന്നെ "
"ശരിയാണ്.പക്ഷെ നമ്മുടെ കക്ഷിക്ക് അത് നാലേയുള്ളൂ."
"എനിക്കൊന്നും മനസ്സിലാവുന്നില്ല കേട്ടോ"
"നീ ആ എഴുത്ത് ഒന്നുകൂടി വായിക്കൂ.എനിക്കത് ഒരാവര്‍ത്തി കൂടി കേട്ടാല്‍ നല്ലതാണ്"
ഞാന്‍ അത് വായിച്ചു.
'സഞാരിഗന്‍മ/സവരിഗരുമ/സന്നൂരിഗമ/സനിരിഗന്നിമ/സലേരിഗക്ക്മ
സമരിഗരമ/സണംരിഗമ/സരിഗമ/സരിഗമ/സരിഗമ/സരിഗമ
ivar-the sun .
"താള ബോധമോ അര്‍ത്ഥ പുഷ്ടിയോ ഇല്ലാത്ത ഈ വാക്കുകള്‍ ഒരു കവിതയോ,പാട്ടോ ആണെന്ന് ഒരു കവയത്രികൂടിയായ നീ ഇപ്പോഴും കരുതുന്നുണ്ടോ?സ്മിതേ,നീയൊന്നു ശ്രദ്ധിച്ചു നോക്കൂ.ഒരു മനുഷ്യന്റെ സൃഷ്ടി മറ്റൊരു മനുഷ്യന് അറിയാന്‍ കഴിയണം.അത് പ്രകൃതി നിയമമാണ്"
ഞാന്‍ ഒന്നുകൂടി അതി വായിച്ചു നോക്കി.സപ്ത സ്വരങ്ങള്‍ നാലാണോയെന്ന് അദ്ദേഹം ചോദിച്ചതിന്റെ കാരണം എനിക്കിപ്പോള്‍ പിടികിട്ടി.കാരണം ഒന്നിലൊഴികെ മറ്റെല്ലാത്തിലും എഴു സ്വരങ്ങളിലെ പ്രഥമ നാല് സ്വരങ്ങളുണ്ട്.
"ശരിയാണ്.ആദ്യത്തെ നാല് സ്വരങ്ങള്‍ ഉണ്ടിതില്‍. എന്ത് കൊണ്ടിയാള്‍ ബാക്കി മൂന്ന് സ്വരങ്ങളും കൂടി ചേര്‍ത്തില്ല."
"ഏഴ് സ്വരങ്ങള്‍ ആയാല്‍ അത് സങ്കീര്‍ണമാവും"
"എന്ത്! സ്വരങ്ങള്‍ ചേര്‍ന്നാല്‍ സംഗീതം സങ്കീര്‍ണ്ണമാവുമെന്നോ?"
"എന്റെ പൊന്നേ! ഇത് സംഗീതമല്ല.സന്ദേശമാണ്.കോഡ് സന്ദേശം.ഒന്നില്‍ മാത്രം പഞ്ച സ്വരങ്ങളും മറ്റെല്ലാത്തിലും നാല് സ്വരങ്ങളുമായപ്പോള്‍ ഇതിനു മാത്രം എന്തോ പ്രത്യേകതയുണ്ട് എന്നാണ് ഞാന്‍ ആദ്യം കരുതിയത്.പക്ഷെ അതല്ല.യാദൃശ്ചികമാണത്.'സരിഗമ'എന്ന സ്വരങ്ങള്‍ എല്ലാതിലും പ്രതിനിധീകരിക്കുന്നുണ്ട്.എല്ലാതില്‍ നിന്നും 'സരിഗമ'എന്ന സ്വരങ്ങള്‍ എടുത്ത് കളഞ്ഞു ബാക്കിയുള്ളത് വായിക്കൂ."
അപ്രകാരം വായിച്ചപ്പോള്‍ അത് ഇങ്ങിനെയായി.
ഞാന്‍/വരൂ/ന്നൂ/നിന്നി/ലേക്ക്/മരണം
ivar-the sun .
ഞാന്‍ വരുന്നു നിന്നിലേക്ക്.മരണം. ivar-the sun .
"ദൈവമേ!ഇതൊരു മുന്നറിയിപ്പാണല്ലോ."
"Yes.it is an indication for a death." (തുടരും)
2009 ഒക്‌ടോബർ 11, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാന്‍ വരൂന്നൂ, നിന്നിലേക്ക് -മരണം.
മറുപടിഇല്ലാതാക്കൂഇത് എനിയ്ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. :)
[ഈ പോസ്റ്റുകള്‍ നല്ലൊരു കഥാകാരന്റെ/ കഥാകാരിയുടെ ഭാവന ആണെന്ന് കരുതുന്നു.]
ഹോംസ് കഠകള്‍ എന്നും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതു കൊണ്ട് തന്നെ അതേ ശൈലികളും ഇഷ്ടമാണ്. എന്തായാലും തുടരൂ... ആശംസകള്‍
താങ്കള്‍ക്കു നന്ദി പറയട്ടെ. "ഞാന്‍ വരൂന്നൂ, നിന്നിലേക്ക് -മരണം." ഇത് താങ്കള്‍ക്കു തിരിച്ചറിയാന്‍ സാധിച്ചതില്‍ സന്തോഷം.അതിനു ശേഷം വരുന്ന ഇംഗ്ലീഷ് വാക്കുകള്‍ കൂടി ഒന്ന് ശ്രമിച്ചു നോക്കാമായിരുന്നില്ലേ.അടുത്ത ഭാഗത്തില്‍ അത് കാണിക്കാം.എന്തായാലും താങ്കള്‍ ശ്രമിക്കൂ.
മറുപടിഇല്ലാതാക്കൂ