ഖുറാന്റെ മലയാള പരിഭാഷ ഞാന്‍ എടുത്തു.അതിലെ മൂന്നാമത്തെ അദ്ധ്യായത്തിലെ 185 വചനത്തിന്റെ അര്‍ത്ഥം ഇങ്ങിനെയാണ്."ഏതൊരു ആത്മാവും മരണം ആസ്വദിക്കുന്നതാണ്" "ഇനിയൊട്ടും ആലോചിക്കാനില്ല ഞാന്‍ പോകുന്നു.സ്മിതേ,നീ വാതിലടച്ചോ"
വസ്ത്രം മാറ്റി അദ്ദേഹം പുറത്തിറങ്ങി.എന്ത് സംഭവിക്കുമെന്ന ആകാംക്ഷയും അദ്ദേഹത്തിന് എന്തെങ്കിലും അപകടം പിണയുമോ എന്ന ഭയവും മൂലം എനിക്കന്ന് ഉറങ്ങുവാനെ കഴിഞ്ഞില്ല.പുലരാന്‍ നേരം ഒന്ന് മയങ്ങിയപ്പോഴാണ് അദ്ദേഹം എത്തിയത്.ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.
"എന്തായി?"
"എന്റെ നിഗമനം ശരിയായിരുന്നെങ്കില്‍ ഇന്ന് ഉച്ചക്ക് മുമ്പ് തന്നെ രവിയെന്ന ആ ബുദ്ധിമാനായ കൊലയാളിയെ പോലീസ് പിടിച്ചിരിക്കും.വിശദമായെല്ലാം പിന്നെ പറയാം.ഒരു പോള കണ്ണടച്ചിട്ടില്ല.നല്ല ക്ഷീണമുണ്ട്.ഞാനൊന്നുറങ്ങട്ടെ".
പത്തു മണിയായിട്ടും അദ്ദേഹം എഴുന്നേറ്റിരുന്നില്ല.വിളിക്കേണ്ട എന്ന് ഞാന്‍ വിചാരിച്ചതെങ്കിലും പോലീസ് കമ്മീഷണറുടെ ഫോണ്‍ വന്നത് കൊണ്ട് ഞാന്‍ അദ്ദേഹത്തെ വിളിച്ചു.അഞ്ചു മിനിറ്റ് നേരം അവര്‍ സംസാരിച്ചു.വിനയത്തോടെയുള്ള അദ്ദേഹത്തിന്റെ പുഞ്ചിരി കണ്ടപ്പോള്‍ കമ്മീഷണര്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണെന്ന് മനസ്സിലായി.ഫോണ്‍ വെച്ചിട്ട് അദ്ദേഹം പറഞ്ഞു.
"സ്മിതേ, കടുപ്പത്തില്‍ ഒരു ചായ.സൂര്യനായ രവിയിപ്പോള്‍ തടവ് മുറിയിലെ ഇരുട്ടിലാണ്."
"എങ്ങിനെ അയാളെ പിടികൂടി?"
"ആദ്യം ചായ.പിന്നെ വിവരണം".
ചായ കുടിച്ചു കൊണ്ടിരിക്കേ അദ്ദേഹം പതുക്കെ പറഞ്ഞുതുടങ്ങി.
(തുടരും)
2009 ഒക്‌ടോബർ 22, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശരി, തുടരട്ടെ...
മറുപടിഇല്ലാതാക്കൂതുടരട്ടെ...
മറുപടിഇല്ലാതാക്കൂചാത്തനേറ്: കണ്ടിട്ട് ഷെര്‍ലോക്ക് ഹോംസും അഗതാ ക്രിസ്റ്റിയും സമ്പൂര്‍ണ്ണ കൃതികള്‍ വായിച്ച ഹാങ്ങോവറില്‍ എഴുതുന്നതു പോലെ ഉണ്ട്.
മറുപടിഇല്ലാതാക്കൂഓടോ:മലയാളത്തില്‍ ബിരുദാനന്തരബിരുദം എടുത്ത വിധവയായ “വീട്ടമ്മ“ ഡിസൈന്‍ ചെയ്ത തലക്കെട്ട് ചിത്രം അടിപൊളി. ശ്രീക്കുട്ടാ ഈ ബ്ലോഗര്‍ ബൂലോഗ ഷെര്‍ലോക്കുകള്‍ക്ക് ഒരു കൈപ്പണിയാവും.
പല ഡയലോഗുകളും സന്ദര്‍ഭങ്ങളും ഷെര്‍ലോക്ക് കഥകളില്‍ നിന്നും കട് പേസ്റ്റ് ചെയ്ത പോലുണ്ട്..
എന്തായാലും തുടരൂ വരുന്നിടത്ത് വച്ച് കാണാം.:):):)
ഹലോ സ്മിത,
മറുപടിഇല്ലാതാക്കൂഹോംസ് പരമ്പര മുഴുവന്‍ ഇപ്പോളാണ് ആദ്യമായി കണ്ടത്...ഒറ്റയിരുപ്പില്‍ വായിച്ചു..... കൊള്ളാം... എന്തായാലും ഒരു കുറ്റാന്വേഷണ നോവല്‍ വായിക്കുന്ന എല്ലാ മൂഡും കിട്ടുന്നു... അടുത്ത പോസ്റ്റായി കാത്തിരിക്കുന്നു. ഇനിയും എഴുതുക... ഒപ്പം എന്നെയും സമയം കിട്ടുമ്പോള്‍ ശ്രദ്ധിക്കുക... ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുക...മറക്കരുത്. പിന്നെ, കഴിയുമെങ്ങില്‍ ഒരു സൌഹൃദം പ്രതീക്ഷിച്ചോട്ടെ... ഇമെയില്‍ വിലാസം തരുമോ?